Site iconSite icon Janayugom Online

കുരങ്ങുപനി: ഫ്രാന്‍സിലും കാനഡയിലും വ്യാപനം രൂക്ഷം

ഫ്രാന്‍സില്‍ ആശങ്ക സൃഷ്ടിച്ച് കുരങ്ങുപനി വ്യാപനം. പുതുതായി 51 കേസുകള്‍ സ്ഥിരീകരിച്ചതായി ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിക്കപ്പെട്ടവരെല്ലാം 22 നും 63 നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരാണ്. ഇവരില്‍ ഒരാള്‍ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കാനഡയില്‍ ഇതുവരെ 77 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വാക്സിനുകള്‍ നല്‍കിത്തുടങ്ങിയ പ്രദേശങ്ങളിലും രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ആഗോളതലത്തില്‍ 700 കുരുങ്ങുപനി കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 21 കേസുകള്‍ സ്ഥിരീകരിച്ചതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു. രോഗം ബാധിച്ചവരില്‍ 16 പേര്‍ സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരാണ്. ഇതില്‍ 14 പേര്‍ക്ക് വിദേശയാത്രാ പശ്ചാത്തലവുമുണ്ട്. എന്നാല്‍ കുരുങ്ങുപനി ലെെംഗികമായി പടരുന്ന രോഗമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. 

Eng­lish Summary:Monkey pox: Out­breaks appear to be exac­er­bat­ed in France and Canada
You may also like this video

Exit mobile version