Site iconSite icon Janayugom Online

കുരങ്ങു പനി: യുഎഇയില്‍ ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

യുഎഇയില്‍ കുരങ്ങു പനി സ്ഥിരീകരിച്ചു. മൂന്ന് പേര്‍ യുഎഇയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രാലയം സുരക്ഷാ പ്രതിരോധ മാനദണ്ഡങ്ങള്‍ പുറത്ത് വിട്ടു. രോഗം ബാധിച്ചവര്‍ പൂര്‍ണമായും ഭേദപ്പെടുന്നത് വരെ ആശുപത്രിയില്‍ കഴിയണം. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 21 ദിവസം ക്വാറന്റീനില്‍ കഴിയണം. 

രോഗബാധിതര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഹോം ഐസൊലേഷന്‍ പാലിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഉറപ്പുവരുത്തണം. രോഗം ബാധിച്ചവരുടെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും ആരോഗ്യനില അധികൃതര്‍ നിരീക്ഷിക്കണം. രോഗം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്നും ഭീതിയും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

മേയ് 24നാണ് യുഎഇയില്‍ ആദ്യമായി കുരങ്ങു പനി സ്ഥിരീകരിച്ചത്. ആഫ്രിക്കയില്‍ നിന്നെത്തിയ 29കാരിയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. യുഎസിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രാജ്യത്ത് നിരീക്ഷണം ശക്തമാക്കി. നിലവില്‍ നാല് കേസുകളാണ് ആകെ സ്ഥിരീകരിച്ചിട്ടുള്ളത്. 

Eng­lish Sum­ma­ry: Mon­key pox: Quar­an­tine restric­tions imposed in UAE
You may also like this video

Exit mobile version