Site iconSite icon Janayugom Online

വാനര വസൂരി; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൂടുതൽ വാനര വസൂരി കേസുകൾ സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണവും പരിശോധനയും കർശനമാക്കാനാണ് നിർദേശം. നിലവിൽ മൂന്ന് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

വാനര വസൂരി കേസുകൾ വർധിക്കുന്നതിന്റെ ആശങ്കയിലാണ് കേരളം. ഇന്നലെ മലപ്പുറം സ്വദേശിയായ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം മൂന്നായി. കൊല്ലം, കണ്ണൂർ ജില്ലകളിലാണ് മറ്റ് രണ്ട് രോഗികളുള്ളത്.

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും യുഎഇയിൽ നിന്ന് എത്തിയവരായതിനാൽ ഇവിടെ നിന്നുള്ള യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. നാല് വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗികളുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ പരിശോധഫലം നെഗറ്റീവാകുന്നതിന്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. അവസാനം രോഗം സ്ഥിരീകരിച്ച 35കാരന്റെ സമ്പർക്കത്തിലുണ്ടായിരുന്നവരെ നിലവിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാളുൾപ്പടെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങൾ ഉള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Eng­lish summary;monkey pox; The health depart­ment has stepped up vigilance

You may also like this video;

Exit mobile version