വാനര വസൂരിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. നിലവില്‍ അഞ്ച് ജില്ലകളില്‍ നിന്നുള്ളവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വിമാനത്താവളത്തില്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്കുകള്‍ ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നാളെയെത്തുന്ന കേന്ദ്ര സംഘവുമായി ആശയവിനിമയം നടത്തുമെന്നും വീണ ജോര്‍ജ് അറിയിച്ചു. വാനരവസൂരി ഭീതിയെ തുടര്‍ന്ന് എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദ്ഗന പരീലനവും നല്‍കും. രോഗി ധരിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്ക, രോഗിയുമായി മുഖാമുഖം വരിക, പിപിഇ കിറ്റ് ഇടാതെ സമീപിക്കുക രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. സംശയമുള്ളവര്‍ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
English Summary:monkey pox; Two contacts of the patient were negative; Health Minister said not to worry
You may also like this video