ഉത്തർപ്രദേശിൽ വാനര വസൂരി ലക്ഷണങ്ങളുമായി രണ്ട് പേർ ചികിത്സയിൽ. ഒരാൾ ഗാസിയാബാദിലെ ആശുപത്രിയിലും, മറ്റൊരാൾ ഡല്‍ഹി എൽഎൻജിപി ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. രണ്ട് പേരുടെയും സ്രവം പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
വാനര വസൂരി ലക്ഷണങ്ങളുമായി എത്തുന്ന കേസുകൾ ഉടൻ റിപ്പോർട്ട് ചെയ്യണം എന്ന് ഡല്‍ഹിയിലെ ആശുപത്രികൾക്ക് കേന്ദ്ര സർക്കാരിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് നേരത്തെ നിർദേശം നൽകിയിരുന്നു. വാനര വസൂരിയെന്ന് സംശയിക്കുന്ന രോഗികളെ ഉടൻ എൽഎൻജെപി ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റണം എന്നായിരുന്നു നിർദേശം. വിദേശയാത്ര ചെയ്തിട്ടില്ലാതെ യുവാവിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ഈ നടപടി.
രാജ്യത്ത് സ്ഥിരീകരിക്കുന്ന നാലാമത്തെ കേസായാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുന്നത്. മൗലാന അബ്ദുൾ കലാം ആശുപത്രിയിൽ ചികിത്സയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
English summary;monkey pox; Two people are undergoing treatment in UP with symptoms
You may also like this video;