യുഎഇയിൽ മങ്കിപോക്സ് രോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ നിർദേശങ്ങൾ കടുപ്പിച്ച് ദുബായ് ആരോഗ്യവകുപ്പ്. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ അധികൃതർ ബന്ധപ്പെടും.
യുഎഇയിൽ ഇതുവരെ 13 മങ്കിപോക്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ രണ്ടുപേർ രോഗമുക്തി നേടിയതായി ആരോഗ്യ പ്രതിരോധമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മങ്കിപോക്സ് സ്ഥിരീകരിച്ച വ്യക്തിയുമായോ മൃഗവുമായോ ദീർഘകാലമായി സമ്പർക്കം പുലർത്തിയ വ്യക്തിയെയാണ് അധികൃതർ അടുത്ത സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അങ്ങനെയുള്ളവർ പാലിക്കേണ്ട നിർദേശങ്ങളും ഡിഎച്ച്എ പുറപ്പെടുവിച്ചു.
English summary;Monkeypox outbreak in UAE
You may also like this video;