Site icon Janayugom Online

യുഎഇയിൽ മങ്കിപോക്സ് വ്യാപനം രൂക്ഷം

യുഎഇയിൽ മങ്കിപോക്സ് രോ​ഗം വ്യാപകമാകുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ നിർ‍ദേശങ്ങൾ കടുപ്പിച്ച് ദുബായ് ആരോ​ഗ്യവകുപ്പ്. രോ​ഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവരെ അധികൃതർ ബന്ധപ്പെടും.

യുഎഇയിൽ ഇതുവരെ 13 മങ്കിപോക്സ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ രണ്ടുപേർ രോ​ഗമുക്തി നേടിയതായി ആരോ​ഗ്യ പ്രതിരോധമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മങ്കിപോക്സ് സ്ഥിരീകരിച്ച വ്യക്തിയുമായോ മൃ​ഗവുമായോ ദീർഘകാലമായി സമ്പർക്കം പുലർത്തിയ വ്യക്തിയെയാണ് അധികൃതർ അടുത്ത സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അങ്ങനെയുള്ളവർ പാലിക്കേണ്ട നിർദേശങ്ങളും ഡിഎച്ച്എ പുറപ്പെടുവിച്ചു.

Eng­lish summary;Monkeypox out­break in UAE

You may also like this video;

Exit mobile version