Site icon Janayugom Online

വീട്ടുപകരണങ്ങളില്‍ വാനര വസൂരി വൈറസ് ദിവസങ്ങളോളം അതിജീവിക്കും; ‌ഞെട്ടിക്കുന്ന പഠനം

തുടര്‍ച്ചയായ അ­ണുനശീകരണം നടത്തിയാലും നിത്യേന ഉപയോഗിക്കുന്ന വീട്ടുപകരങ്ങളില്‍ വാനര വസൂരി വൈറസ് മാസങ്ങളോളം അതിജീവിക്കുമെന്ന് പുതിയ പഠനം. യുഎസിലെ രോഗനിയന്ത്രണസമിതിയായ സിഡിസിയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. വാനര വസൂരി ബാധിതരായ രണ്ടു പേര്‍ താമസിച്ച വീട്ടിലാണ് പഠനം നടത്തിയത്. രോഗബാധിതരായതിന് ശേഷം ഇവര്‍ തുടര്‍ച്ചയായി കൈകള്‍ കഴുകുകയും വീടിനുള്ളില്‍ അണുനശീകരണം നടത്തുകയും ചെയ്തിരുന്നു. 

രോഗലക്ഷണങ്ങള്‍ തുടങ്ങി 20 ദിവസം പിന്നിട്ട ശേഷവും നിത്യേന ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. പുതപ്പ്, കോഫി മെഷീന്‍, കമ്പ്യൂട്ടര്‍ മൗസ്, സ്വിച്ച് തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവും കൂടുതലായി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
എന്നാല്‍ കണ്ടെത്തിയ വൈറസുകള്‍ക്ക് ജീവനുണ്ടായിരുന്നില്ല. ഇത് വ്യാപനശേഷി കൂറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു. തുടര്‍ച്ചയായ അണുനശീകരണം രോഗവ്യാപനത്തിനുള്ള സാധ്യത കുറയ്ക്കുന്നുണ്ടെങ്കിലും പൂര്‍ണമായും ഇല്ലാതാക്കുന്നുവെന്ന് പറയാന്‍ കഴിയില്ലെന്ന് പഠനത്തില്‍ പറയുന്നു. 

രോഗികളെ സന്ദര്‍ശിക്കുന്നവര്‍ കൃത്യമായ അകലം പാലിക്കണമെന്നും അണുബാധിതമായ സ്ഥലങ്ങളില്‍ സ്പര്‍ശിക്കരുതെന്നും സാനിറ്റൈസേഷന്‍ ഉള്‍പ്പെടെയുള്ള അണുനശീകരണമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും പഠനത്തില്‍ പറയുന്നു. 92 രാജ്യങ്ങളിലായി 35,000 പേര്‍ക്കാണ് വാനര വസൂരി സ്ഥിരീകരിച്ചിരിക്കുന്നത്. ക്ലാഡ് ഒന്ന്, ക്ലാഡ് രണ്ട് എന്നിങ്ങനെ രണ്ട് വകഭേദങ്ങള്‍ കണ്ടെത്തിയതായി ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചിരുന്നു. ക്ലാഡ് രണ്ടിന് രണ്ട് എ, രണ്ട് ബി എന്നിങ്ങനെ രണ്ട് ഉപവകഭേദങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

Eng­lish Summary:Monkeypox virus can sur­vive for days on house­hold items; Shock­ing study
You may also like this video

Exit mobile version