Site iconSite icon Janayugom Online

പരീക്ഷണയോട്ടത്തിനിടെ ട്രാക്കിൽ നിന്ന് തെന്നിമാറി മോണോ റെയിൽ; ആളപായമില്ല

മുംബൈ മോണോ റെയിൽ ട്രാക്കിൽ നിന്ന് കംപാർട്ട്മെൻ്റ് തെന്നിമാറി അപകടം. വഡാലയിൽ വെച്ചാണ് സംഭവം. പരീക്ഷണയോട്ടം ആയതിനാൽ ട്രെയിനിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല, അതിനാൽ ആളപായമുണ്ടായില്ലെങ്കിലും കോച്ചിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റിനൊപ്പം സിഗ്നലിംഗ് ട്രയലിൽ പങ്കെടുത്ത എഞ്ചിനീയറും ഡ്യൂട്ടി കഴിഞ്ഞ് പോവുകയായിരുന്ന ചില ജീവനക്കാരും അപകട സമയത്ത് ട്രെയിനിലുണ്ടായിരുന്നു. മൺസൂൺ സമയത്തുണ്ടായ സാങ്കേതിക തകരാറുകൾ പതിവായതിനെ തുടർന്ന് സെപ്റ്റംബർ 20 മുതൽ നഗരത്തിലെ ഏക മോണോറെയിൽ സിസ്റ്റം പ്രവർത്തന രഹിതമാണ്. 

സർവീസ് സജീവമാക്കുന്നതിനായി 55 കോടി രൂപ വിലമതിക്കുന്ന 4 കോച്ചുകളുള്ള 10 പുതിയ ട്രെയിനുകൾ വാങ്ങിയതായി അധികൃതർ വിശദമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ 9.30 ഓടെ പുതിയതായി നിർമിച്ച ബീമിലൂടെ കടന്നുപോയ, ഈ പുതിയ ട്രെയിനുകളിൽ ഒന്നിൻ്റെ പരീക്ഷണയോട്ടമാണ് അപകടത്തിൽപ്പെട്ടത്. രാജ്യത്തെ ആദ്യത്തെ മോണോറെയിൽ സർവീസാണ് മുംബൈയിലേത്. 

Exit mobile version