Site iconSite icon Janayugom Online

മോൻസൺ കേസ്: നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു

മോൻസൺ മാവുങ്കൽ കേസിൽ നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണ കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. മോൻസൺ മാവുങ്കലുമായി ശ്രുതി ലക്ഷ്മിക്ക് അടുത്ത ബന്ധമുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. മോൻസണിന്റെ പിറന്നാളിന് ശ്രുതി നൃത്ത പരിപാടിയിൽ പങ്കെടുത്തിരുന്നു. കൂടാതെ മുടികൊഴിച്ചിലിന് ചികിത്സ തേടുകയും ചെയ്തുവെന്നാണ് ഇഡി കണ്ടെത്തൽ.

മോൻസണിന്റെ അറസ്റ്റിന് പിന്നാലെ തനിക്ക് മോൻസണുമായി മറ്റ് ഇടപാടുകൾ ഇല്ലെന്നും ചില നൃത്ത പരിപാടികൾ ചെയ്തിട്ടുണ്ടെന്നും നടി വെളിപ്പെടുത്തുകയുണ്ടായി. നേരത്തെ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ് അന്വേഷിക്കാൻ ഹൈക്കോടതി ഇഡിക്ക് നിർദേശം നൽകിയിരുന്നു.

eng­lish sum­ma­ry; Mon­son case: Actress Shru­ti Lak­sh­mi ques­tioned by ED

you may also like this video;

Exit mobile version