Site icon Janayugom Online

മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്

monson

പുരാവസ്തു നൽകി വഞ്ചിച്ചെന്ന പരാതിയിൽ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്. കിളിമാനൂർ സ്വദേശി സന്തോഷ് നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
എന്നാൽ മോൻസൺ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. പാലാ സ്വദേശി രാജീവിന്റെ പരാതിയിൽ ചോദ്യം ചെയ്യുന്നതിനാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ മോൻസണെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം അഞ്ച് ആയി. 

Eng­lish sum­ma­ry; mon­son mavunkal crime exceeds
you may also like this video;

Exit mobile version