പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ ബലാത്സംഗക്കേസിൽ വിചാരണ നേരിടണം. ബലാത്സംഗക്കേസ് റദ്ദാക്കണമെന്നുള്ള മോൻസൺ മാവുങ്കലിന്റെ ആവിശ്യം ഹൈക്കോടതി തള്ളി. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലെ വിചാരണ നടപടികൾ തുടരാൻ ഹൈക്കോടതി അനുമതി നൽകി.
വിചാരണ നടപടികൾക്ക് നൽകിയ സ്റ്റേ ഹൈക്കോടതി നീക്കി. ഒരു കുറ്റത്തിന് രണ്ട് തവണ ശിക്ഷിക്കാനാവില്ലെന്ന മോൻസണിന്റെ വാദം സിംഗിൾ ബെഞ്ച് തള്ളി. മോൻസൺ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയത് വ്യത്യസ്ത കുറ്റകൃത്യങ്ങളെന്നും ഹൈക്കോടതി പറഞ്ഞു.