Site icon Janayugom Online

മോന്‍സന്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും

monson

പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. ഈ മാസം രണ്ട് വരെയാണ് മോൻസണെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. മോൻസണെതിരായ ആരോപണങ്ങൾ തെറ്റാണെന്നും ആരോപണങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ഇവ തള്ളിക്കൊണ്ട് ക്രൈംബ്രാഞ്ച് വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു.

മോൻസൺ മാവുങ്കലിനെയും പുരാവസ്തു വിൽപ്പനക്കാരൻ സന്തോഷിനെയും ഇന്നലെ ഒരുമിച്ചിരുത്തിയാണ് മൊഴിയെടുത്തത്. മോൻസണിന്റെ പക്കലുള്ള വസ്തുക്കളിൽ മുക്കാൽ ശതമാനത്തോളവും തിരുവനന്തപുരം സ്വദേശിയായ സന്തോഷിന്റെ പക്കൽ നിന്നും വാങ്ങിയതാണെന്ന് മുൻ ഡ്രൈവർ അജി നെട്ടൂർ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി മോൻസണ് സാധനങ്ങൾ നൽകിയിട്ടുണ്ടെന്നും മൊഴിയെടുക്കലിൽ സന്തോഷ് ക്രൈംബ്രാഞ്ചിനെ അറിയിച്ചു. പുരാവസ്തുക്കൾ ശേഖരിച്ച് ആന്റിക് ബിസിനസ് നടത്തുകയും സിനിമയുടെ കലാസംവിധാനത്തിന് സാധനങ്ങൾ നൽകുകയും ചെയ്യുന്ന ആളാണ് സന്തോഷ്. ഇദ്ദേഹം നൽകിയ വസ്തക്കളാണ് മോശയുടെ വടിയെന്നും ശ്രീകൃഷ്ണന്റെ വെണ്ണ ഉറി എന്ന രീതിയിലെല്ലാം മോൻസൺ പരിചയപ്പെടുത്തിയത്.

 

Eng­lish Sum­ma­ry: Mon­son Maun­gal will be ques­tioned by the crime branch today

You may like this video also

Exit mobile version