Site iconSite icon Janayugom Online

മോന്‍സന്‍ മാവുങ്കല്‍ കേസ്; പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ഇഡി

മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ അന്വേഷിക്കാന്‍ അധികാരമുള്ളൂ എന്നും ഇഡി വ്യക്തമാക്കി. മോന്‍സനുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനികില്ലെന്ന് കോടതി അറിയിച്ചു. ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളാണിവ എന്നും എഡിജിപിയും ഡിജിപിയും ആരോപണവിധേയരായി എന്നുള്ളത് ആശങ്കപ്പെടുത്തുന്നു എന്നും കോടതി പറഞ്ഞു.

സാമ്പത്തിക ക്രമക്കേടുമായി ബന്ധമില്ലാത്ത മറ്റ് വിഷയങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സികളെ നിയോഗിക്കുകയാണ് ഉചിതമെന്നും പൊലീസ് കേസെടുക്കാന്‍ വൈകിയതിനാലാണ് ഇഡി അന്വേഷണം തുടങ്ങാന്‍ വൈകിയതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. മോന്‍സന്‍ കേസ് നടന്നത് വിചിത്രമായ കാര്യങ്ങളാണെന്ന് പറഞ്ഞ കോടതി മോന്‍സണ്‍ കേസില്‍ അനിത പുല്ലയിലിന്റ് പങ്ക് എന്താണെന്ന് അന്വേഷിക്കുകയും ചെയ്തു.

ENGLISH SUMMARY:Monson Maungkal case; ED said a pre­lim­i­nary inves­ti­ga­tion has been launched
You may also like this video

Exit mobile version