വ്യാജ പുരാവസ്തു തട്ടിപ്പുകേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യയെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. സുരേന്ദ്രന്റെ വീട്ടിൽ വെച്ച് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ചോദ്യം ചെയ്യുന്നത്. മോൻസണ് വ്യാജപുരാവസ്തുക്കൾ കൈമാറിയ ശില്പി സന്തോഷിനേയും ചോദ്യം ചെയ്തേക്കും.
പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസണുമായി വളരെ അടുപ്പം പുലർത്തിയിരുന്നവരായിരുന്നു എസ് സുരേന്ദ്രനും കുടുംബവും. ഇവർ തമ്മിൽ വലിയ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ആദ്യഘട്ടത്തിൽ എസ് സുരേന്ദ്രനെ കേസിൽ പ്രതി ചേർത്തിരുന്നു. പിന്നീട് ബിന്ദുലേഖയെ കൂടി പ്രതി ചേർത്തു. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് പോയേക്കുമെന്നാണ് വിവരം.
English Summary: monson mavunkal case crime branch notice to former dig s surendran wife
You may also like this video