Site iconSite icon Janayugom Online

തട്ടിപ്പ് കേസ്: കെ സുധാകരന്റെ ഇടക്കാല ജാമ്യം നീട്ടി

sudhakaransudhakaran

മോൻസന്‍ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ കെ സുധാകരന്റെ ഇടക്കാല ജാമ്യം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. നേരത്തേ, അറസ്റ്റിലായ സുധാകരനെ ജാമ്യത്തിൽ വിട്ടിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ജൂൺ 23നാണ് ചോദ്യം ചെയ്യലിന് പിന്നാലെ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റസ്റ്റം, സുധാകരനെ അറസ്റ്റ് ചെയ്തത്. ഏഴ് മണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. 50000 രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആൾജാമ്യത്തിലും കെപിസിസി പ്രസിഡന്റിനെ വിട്ടയയ്ക്കുകയായിരുന്നു.

10 കോടിയുടെ തട്ടിപ്പുകേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. വഞ്ചിക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജരേഖ ചമയ്ക്കൽ, യഥാർത്ഥ രേഖ എന്ന മട്ടിൽ വ്യാജരേഖ ഉപയോഗിക്കൽ എന്നീ കുറ്റങ്ങളും സുധാകരനെതിരെ ചുമത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴിയുടെയും അന്വേഷണ സംഘം ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ പരാതിക്കാരായ കോഴിക്കോട് സ്വദേശി എം ടി ഷമീർ, തൃശൂർ സ്വദേശി അനൂപ് മുഹമ്മദ് എന്നിവരുടെ മൊഴി ചോദ്യം ചെയ്യലിനിടെ ഓൺലൈനായി രേഖപ്പെടുത്തി. മോൻസന്റെ പക്കൽ നിന്ന് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയും കേസിൽ നിർണ്ണായകമാണ്.

Eng­lish Sum­ma­ry: mon­son mavunkal case extend­ed k sud­hakaran bail
You may also like this video

Exit mobile version