Site icon Janayugom Online

മോന്‍സന്‍ മാവുങ്കലിനെ മൂന്ന് ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു, വീഡിയോ കാണാം

പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ മൂന്ന് ദിവസത്തേയ്ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം അഡീഷണല്‍ സിജഐം കോടതിയുടേതാണ് ഉത്തരവ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് അപേക്ഷ. എന്നാല്‍ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. കസ്റ്റഡിയില്‍ ലഭിച്ച മോന്‍സണെ തൃപ്പൂണിത്തുറയിലെ ഓഫീസിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കൊണ്ടുപോയത്. ഇയാളെ സെപ്റ്റംബര്‍ 30ന് വൈകിട്ട് നാലിന് വീണ്ടും ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്.

 

തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് മോൻസൺ കോടതിയെ അറിയിച്ചു. മോൻസൺ ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈം ബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചുമൂന്ന് ദിവസത്തെ കസ്റ്റഡി കൊണ്ട് മോൻസണിൻ നിന്ന് കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ കഴിയില്ല. അതിനാൽ മൂന്ന് ദിവസത്തിന് ശേഷം കൂടുതൽ സമയം കോടതിയോട് ആവശ്യപ്പെടാനായിരിക്കും ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നീക്കം. എറണാകുളം എസിജെഎം കോടതിയിലാണ് മോൻസൺ മാവുങ്കൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മോന്‍സണിന്റെ കൊവിഡ് പരിശോധനാഫലം പൂര്‍ത്തിയായി.അതിനുശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

Eng­lish sum­ma­ry; Mon­son Mavun­gal was remand­ed in cus­tody by the Crime Branch for three days

you may also like this video;

Exit mobile version