സംസ്ഥാനത്ത് ഇന്നും മഴ തുടരുകയാണ്. വടക്കൻ കേരളത്തിലാണ് മഴ ശക്തം. മൺസൂൺ പാത്തി ഇന്ന് മുതൽ വടക്കൻ മേഖലയിലേക്ക് നീങ്ങും. ഇതോടെ സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ദുർബലമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കണ്ണൂർ ചെറുപുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ വ്യാപകമായി കൃഷി നശിച്ചു. ആളയപായമില്ല. കോഴിക്കോട് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകർന്നു. കോഴിക്കോട്, പാലക്കാട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലാണ് മഴ തുടരുന്നത്.
പാലക്കാട്ടെ മലയോര മേഖലയിലും കാറ്റും മഴയും തുടരുകയാണ്. മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും താഴ്ത്തിയിട്ടില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയാത്തതിനാലാണിത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയായി. ജലനിരപ്പ് ഉയരുമെന്ന ആദ്യ ഘട്ട മുന്നറിയിപ്പ് തമിഴ‍്‍നാട് ഇന്നലെ നൽകിയിരുന്നു. വയനാട്, കാസർകോട് എന്നിവിടങ്ങളിൽ മഴയുണ്ടെങ്കിലും ശക്തമല്ല.
English summary;Monsoon is expected to weaken in the state from tomorrow
You may also like this video;