സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഓഗസ്റ്റ് പകുതിയോടെ സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കും. ലാ നിന പ്രതിഭാസമാണ് നിലവിലെ മഴ ശക്തമാകാന്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ നിത കെ ഗോപാല്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം, വീണ്ടും ഓഗസ്റ്റ് പകുതിയോടെ സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എല്‍ നിനോ യുടെ വിപരീത പ്രതിഭാസമായ ലാ നിനോ പ്രതിഭാസമാണ് നിലവില്‍ മഴ ശക്തമാകാന്‍ കാരണം.ഭൂമധ്യരേഖ പ്രദേശത്തെ സമുദ്രത്തിലെ ജലത്തിന്റെ താപനില കുറയുന്നതാണ് ഈ പ്രതിഭാസം. ഇതിന്റെ ഫലമായി ഓഗസ്റ്റ് പകുതി മുതല്‍ സെപ്റ്റംബര്‍ വരെയാണ് സാധാരണക്കാര്‍ കൂടുതല്‍ മഴ ലഭ്യമാകുക.
ഈ കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. ആലപ്പുഴ ഇടുക്കി എറണാകുളം വയനാട് ജില്ലകളിലാണ് വളരെ കുറവ് മഴ ലഭിച്ചത്. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യത്തെ ഗൗരവത്തില്‍ എടുക്കണം.
ആഗോള മഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേയ്ക്ക് പ്രവേശിക്കുന്നതും അതിതീവ്ര മഴയ്ക്ക് കാരണമാകും. മഴ കനക്കുന്നതോടെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴിക്കും ന്യൂനമര്‍ദ്ദത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
English Summary:
Monsoon will intensify in the state; Central Meteorological Center predicts more rain
You may also like this video: