Site iconSite icon Janayugom Online

മൊണ്ടാനയിലെ ബാറിൽ വെടിവയ്പ്പ്; നാലുപേർ കൊല്ലപ്പെട്ടു

മൊണ്ടാനയിലെ അനക്കോണ്ടയില്‍ ‘ദി ഔൾ ബാറി‘ലുണ്ടായ വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10.30 നാണ് സംഭവം. നാലുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെയാണ് മരിച്ചത്. മൈക്കിൾ പോൾ ബ്രൗൺ(45) ആണ് എ ആർ 15 റൈഫിളുപയോഗിച്ച് വെടിയുതിർത്തതെന്നാണ് പ്രാഥമിക സൂചന. ബാറിനടുത്ത് താമസിച്ചിരുന്നയാളാണ് ബ്രൗൺ. എന്നാൽ, പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. മൊണ്ടാന ഡിവിഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

കൊല്ലപ്പെട്ടവർ ബാർ ജീവനക്കാരാണെന്ന് ഉടമയായ ഡേവിഡ് ഗ്വെർഡർ അസോസിയേറ്റഡ് സ്ഥിതീകരിച്ചു. സംഭവം നടക്കുമ്പോൾ അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. കൊല്ലപ്പെട്ടവരും ബ്രൗണും തമ്മിൽ മുൻപ് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 

Exit mobile version