Site iconSite icon Janayugom Online

മൂടുപടം

കാലമെന്തെന്തു സാക്ഷ്യമായീടിലും
തീരില്ല മർത്യന്റെയവിവേകവൃത്തികൾ
നീയീധരിത്രിതൻ മൃദുലമാം മേനിയിൽ
ദംഷട്രകളാഴ്ത്തി തിമിർക്കുന്നുസർവദാ
നാടിനുനാളെയുടെ കാവലാളാകേണ്ട
ബാല്യസൂനങ്ങളെ തല്ലിക്കൊഴിക്കുന്നു
‘അമ്മ മനസ്സുകൾവിഭ്രാന്തമാകുന്നു
തഴുകേണ്ടകരമങ്ങു കണ്ഠം ഞെരിക്കുന്നു
പ്രാണബന്ധങ്ങളിൽപുകയുന്നു പകയും
പ്രണയഭംഗങ്ങളിൽ രുധിരം നുരയ്ക്കുന്നു
മൂടുപടത്തിൽ പതുങ്ങുന്നൊരതിമോഹി
മർത്യന്റെ ചിത്തവും കല്ലായിരിക്കുന്നു
ഒമ്മതന്നമൃതം രുചിച്ചു വളർന്നവർ
വഴിയമ്പലംപെട്ടൊരന്യരായ് മാറുന്നു
എങ്ങനെയീവിധം ബന്ധങ്ങളിഴപൊട്ടി
വഴിതെറ്റി ജീവിതം പാഴായൊടുങ്ങിടാ
ജീവിതസന്ധ്യയിൽ തളരുന്നസഹജരിൽ
സാന്ത്വനക്കിരണമായാരും തിളങ്ങണം

Exit mobile version