Site iconSite icon Janayugom Online

ചന്ദ്രനെ ‘ഹിന്ദു രാഷ്ട്ര’മായി പ്രഖ്യാപിക്കണം: വിചിത്ര ആവശ്യവുമായി ഹിന്ദു സന്ന്യാസി

chakrapanichakrapani

ചന്ദ്രനെ ‘ഹിന്ദു രാഷ്ട്ര’മായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിന്ദു സന്ന്യാസി. ഹിന്ദു ദർശകനും അഖിലേന്ത്യ ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റുയുമായ സ്വാമി ചക്രപാണി മഹാരാജാണ് വിചിത്ര ആവശ്യങ്ങളുമായി മുന്നോട്ട് വന്നത്. ചന്ദ്രയാൻ‑3 ബഹിരാകാശ പേടകത്തിന്റെ ലാൻഡിംഗ് സൈറ്റ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. 

മറ്റ് മതങ്ങൾ ഇതേ ആവശ്യവുമായി മുന്നോട്ട് വരുന്നതിന് മുമ്പ് ചന്ദ്രന്റെ ഉടമസ്ഥാവകാശം ഇന്ത്യൻ ഗവൺമെന്റ് നേടണമെന്നും പാർലമെന്റ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കണമെന്നും ചക്രപാണി ആവശ്യപ്പെടുന്നു. കഴിഞ്ഞയാഴ്ച ഐഎസ്ആർഒയുടെ ചന്ദ്രയാൻ‑3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന് പിന്നാലെ, ലാൻഡർ സ്പർശിച്ച സ്ഥലത്തെ ‘ശിവശക്തി പോയിന്റ്’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു.

ഇത്തരം വിചിത്രമായ പ്രസ്താവനകള്‍ നേരത്തെയും സ്വാമി ചക്രപാണി നടത്തിയിരുന്നു. 2020 ൽ, രാജ്യം കൊറോണ വൈറസ് മഹാമാരിയോട് പോരാടുമ്പോൾ, അദ്ദേഹം ദേശീയ തലസ്ഥാനത്ത് ഒരു “ഗോമൂത്ര പാർട്ടി” സംഘടിപ്പിച്ചിരുന്നു. “മൃഗങ്ങളെ കൊന്ന് തിന്നുന്ന ആളുകൾ കാരണമാണ് കൊറോണ വൈറസ് വന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു. 

2018ൽ കേരളത്തിലെ പ്രളയക്കെടുതിയിൽ ബീഫ് കഴിക്കുന്നവർക്ക് ഒരു സഹായവും നൽകരുതെന്നും സ്വാമി ചക്രപാണി പറഞ്ഞിരുന്നു. 

Eng­lish Sum­ma­ry: Moon should be declared ‘Hin­du Rash­tra’: Hin­du ascetic with strange demand

You may also like this video

Exit mobile version