Site iconSite icon Janayugom Online

മൂന്ന് കവിതകള്‍

ഇരവിന്റെ മൗനം
***************
ചേതനയിലുൾച്ചൂട് നിറയവേ
വിടരുന്നതെന്നാത്മദുഃഖം!
സ്മൃതി മണ്ഡലങ്ങളിൽ തെരയുന്നതോ
വെറും കനവിന്റെ കണികയാണല്ലോ!
ഒരു പകൽ പകരുന്നതോ നിനവിലൂർജ്ജ -
മായ് പരിലസിച്ചീടുന്ന മാർഗം!
അഭിശപ്ത മാത്രകളിലഴകേറുമോർമയായ്
തെളിയുന്നതിരവിന്റെ മൗനം! വായ്മൊഴി

വായ് മൊഴി
**********
ഒടുക്കം ഞാൻ നിന്റെയടുത്ത് നോവിന്റെ
തുടിക്കും ഹൃദയത്തെയെടുത്തു വയ്ക്കവേ
ചെമ്പരത്തിയാണതെന്ന് നീ ചൊല്ലി
അൻപിയലാതെൻ മുഖത്തു നോക്കിയും
മുനയൊടിഞ്ഞൊരീ വാക്കുകൾ കൊണ്ട്
മെനഞ്ഞതാണെന്റെ കവിതയെന്നു നീ
പരിഹസിച്ചതിലെനിക്കു തെല്ലുമേ
പരിഭവങ്ങളോ പരാതിയോയില്ല!
എന്റെ സിരകളെയെത്രയാണു നീ
തീപിടിപ്പിച്ചതോർക്കുമോ?
എന്റെ ഹൃദയമതെത്രയാണു നീ
തീക്കനലായ് ജ്വലിപ്പിച്ചു?

ബ്ലേഡ്
*******
ബ്ലേഡായ് ഒരു രൂപം എത്ര മനോഹരം
ഇരുവശവും മുറിഞ്ഞു മുറിഞ്ഞങ്ങനെ
എപ്പോഴും ഒരു ബ്ലേഡു പോലെ നീ
ഇരുതല മൂർച്ചയിൽത്തന്നെ!
എന്റെ സ്വപ്നവും കരളും
ബ്ലേഡുകൊണ്ടു നീ…

Exit mobile version