Site iconSite icon Janayugom Online

പോത്തൻകോട് വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഭവം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

പോത്തൻകോട് വെള്ളയണിക്കൽ പാറയിൽ പെൺകുട്ടികൾ അടക്കമുള്ള വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. കേസ് കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായോ എന്നതും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇക്കാര്യം വ്യക്തമാക്കി തിരുവനന്തപുരം റൂറൽ എസ്‍പിയാണ് ഉത്തരവിറക്കിയത്.

വെള്ളാണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെ തടഞ്ഞുവച്ച് കമ്പ് കൊണ്ട് അടിക്കുകയായിരുന്നു. കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാളുടെ പരാതിയിൽ കേസെടുത്ത പൊലീസ്, പെൺകുട്ടികളുടെ ഉൾപ്പെടെ മൊഴി എടുത്തെങ്കിലും, പ്രതിയെ പിടികൂടി സ്റ്റേഷൻ ജാമ്യം നൽകി വിട്ടയയ്ക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വെള്ളായനിക്കൽ സ്വദേശി മനീഷാണ് കുട്ടികളെ മർദിച്ചത്.

Eng­lish Sum­ma­ry: moral attack case dis­trict crime branch to investigate
You may also like this video

YouTube video player

 

Exit mobile version