ഗുജറാത്തിലെ മോര്‍ബിപാലം തകര്‍ന്ന് 130പേര്‍ മരിക്കാനിടയാക്കിയ സംഭവത്തെകുറിച്ച് സുപ്രീംകോടതി കമ്മീഷനെ നിയമിച്ച് അന്വേഷിക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാബാര്‍ജി ആവശ്യപ്പെട്ടു.
ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്താല്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുന്നതില്‍ പരാജയപ്പെട്ടതായും ബംഗാള്‍ മുഖ്യമന്ത്രി ആരോപിച്ചു.ബംഗാള്‍ ഗവര്‍ണറുടെ കുടുംബുമായി ബന്ധപ്പെട്ട് ഒരു ചടങ്ങില്‍ പങ്കെടുക്കാനായി ചെന്നൈയിലേക്ക് പോകുന്നതിനു മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ദാരുണമായ സംഭവത്തിന് ഉത്തരവാധികളായവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും മമത അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ ജീവനാണ് പ്രധാനം അതിനാല്‍ രാഷട്രീയ നിറം നല്‍കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.സുപ്രീംകോടതി പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപിയെ മമതബാനര്‍ജി വിമര്‍ശിച്ചു.
എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സികള്‍ ഉത്തരവാധികള്‍ക്കെതിരെ നടപടി എടുക്കാത്തതെന്നും അവര്‍ ചോദിക്കുന്നു. ബംഗാളില്‍ ഉണ്ടായ സമാനസംഭവത്തെ ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു രംഗത്തു വന്നിരുന്നു. ബാഗാളില്‍ നിരവധി പാലങ്ങളുണ്ട് , അവയില്‍ ചിലത് തകര്‍ന്നിട്ടുമുണ്ട്, ഞങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു വരികയും ബിജെപി ഭരിക്കുന്ന ഗുജറാത്ത് സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാനം മുന്‍കൈഎടുത്ത സഹായം നല്‍കുകയും ചെയ്തു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തസാഹചര്യത്തില്‍ ബിജെപി സര്‍ക്കാര്‍ സഹായിക്കാന്‍ രംഗത്തു വന്നില്ലെന്നും ബിജെപിക്ക് മറുപടിയായി മമതബാനര്‍ജി വ്യക്തമാക്കി.
English summary:
Morbi bridge incident; Mamata Banerjee wants the Supreme Court to appoint a special commission
You may also like this video: