Site icon Janayugom Online

മോര്‍ബി തൂക്കുപാലം: ഭീകര ദുരന്തമെന്ന് സുപ്രീം കോടതി

morbi accident

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് 141 പേര്‍ മരിച്ച സംഭവം ഭീകര ദുരന്തമാണെന്ന് സുപ്രീം കോടതി. ദുരന്തത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനുള്ള സ്വതന്ത്രാന്വേഷണം വിശ്വസനീയമായ രൂപത്തില്‍ നടക്കുന്നുണ്ടെന്ന് ഗുജറാത്ത് ഹൈ­ക്കോടതി ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സമയനിഷ്ഠയോടെയും ജാഗ്രതയോടെയുമുള്ള മേല്‍നോട്ടമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. 

പാലം നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയതില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ, കരാറുകളില്‍ ഒപ്പിട്ടവര്‍ വിശ്വസ്തരാണോ, പാലം തകര്‍ച്ചയ്ക്ക് ആരൊക്കെയാണ് ഉത്തരവാദികള്‍ തുടങ്ങിയ വിഷയങ്ങളില്‍ സൂക്ഷ്മ പരിശോധനകള്‍ അനിവാര്യമാണ്.
ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനും ജസ്റ്റിസ് ഹിമ കോലി അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഹര്‍ജിക്കാരോട് നിര്‍ദ്ദേശിച്ചു.

Eng­lish Sum­ma­ry: Mor­bi Sus­pen­sion Bridge: Supreme Court calls it a ter­ror­ist disaster

You may also like this video

Exit mobile version