Site iconSite icon Janayugom Online

തുടരന്വേഷണ റിപ്പോർട്ടിൽ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ടിൽ ദിലീപിനെതിരെ തെളിവുനശിപ്പിയ്ക്കൽ ഉൾപ്പെടെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. റിപ്പോർട്ട് സമർപ്പിച്ചാലും ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കില്ല. കേസിൽ വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ബിജെപി നേതാവിന്റെ ശബ്ദസാമ്പിൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.
തെളിവ് നശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ കൂടി ദിലീപിനെതിരായ അനുബന്ധ കുറ്റപത്രത്തിൽ ചേർക്കും. ദിലീപിന്റെ സുഹൃത്ത് ശരത് കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ നശിപ്പിയ്ക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയിരുന്നു. അനുബന്ധ കുറ്റപത്രത്തിൽ ശരത്തും പ്രതിയാകും. നാളെ അനുബന്ധ കുറ്റപത്രം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. എന്നാൽ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷവും അന്വേഷണം തുടരും. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിനെ കുറിച്ചും തെളിവ് നശിപ്പിയ്ക്കാൻ നടത്തിയ ശ്രമങ്ങൾ സംബന്ധിച്ചും അന്വേഷണം തുടരാനാണ് തീരുമാനം. മുൻ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലിനെ കുറിച്ചും അന്വേഷിക്കും

Eng­lish Sum­ma­ry: More charges against Dileep in fur­ther inves­ti­ga­tion report

You may like this video also

Exit mobile version