Site iconSite icon Janayugom Online

അതിഥികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കണം: രണ്ട് കോടി രൂപയിലധികം തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍

governorgovernor

രാജ് ഭവനിലെ ചെലവുകള്‍ കൂട്ടണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിലവിലെ തുകയില്‍ നിന്ന് 36 ശതമാനം വര്‍ധനവാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിഥി സൽക്കാരത്തിന് ഇരുപത്‌ ഇരട്ടി, വിനോദചെലവുകൾ 36 ഇരട്ടി, ടൂർ ചെലവുകളിൽ ആറര ഇരട്ടി എന്നിങ്ങനെയുള്ള വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌ പ്രകാരം ഈ ചെവുകൾക്ക് നൽകേണ്ടത് പരമാവധി 32 ലക്ഷമാണ്.

എന്നാൽ വർഷം 2.60 കോടി രൂപ നൽകണമെന്ന് ഗവർണറുടെ ആവശ്യം. ഗവർണർ ചെലവഴിക്കുന്ന യ്തുഡ്കയുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിൽ വകയിരുത്തിയതിനെക്കാളും കൂടുതൽ തുകയാണ് ഗവർണർ ചെലവഴിക്കുന്നത്. 2022–23 ബജറ്റിൽ വകയിരുത്തിയത് 12.7 കോടി രൂപ, എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത് 13.2 കോടി. 2023- 24 സാമ്പത്തിക വർഷം പകുതി പിന്നിടുമ്പോൾ ഗവർണർ വാങ്ങിയത് 6.7 കോടി രൂപ. ഗവർണർ ആവശ്യപ്പെടുന്ന തുകയാണ് ബജറ്റില്‍ നീക്കിവെയ്ക്കുന്നത്. എന്നിട്ടും അതിലും കൂടുതലാണ് ഖജനാവില്‍ നിന്ന് കൈപ്പറ്റുന്നത്.
സംസ്ഥാന സർക്കാർ പണം ധൂർത്തടിക്കുന്നുവെന്ന് നിരന്തരം ആരോപണം ഉന്നയിക്കുന്ന ഗവര്‍ണര്‍ രാജ്ഭവനിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമാത്രം രണ്ട് കോടിയിലധികം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നത് വന്‍ വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടയാക്കിയിട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry: More facil­i­ties should be pro­vid­ed to the guests: The Gov­er­nor has request­ed to allo­cate more than two crores of rupees

You may also like this video

Exit mobile version