Site iconSite icon Janayugom Online

മെഡിക്കൽ കോളജുകളിൽ കൂടുതൽ സൗകര്യം ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

മെഡിക്കൽ കോളജുകളിൽ കൂടുതൽ സൗകര്യം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉൾക്കൊള്ളവന്നുന്നതിലും അധികം രോഗികൾ ആണ് നിലവില്‍ മെഡിക്കൽ കോളജുകളിൽ എത്തുന്നത്. ഒരു രോഗിയെ പോലും തിരിച്ചയക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

രോഗികളെ ഉപേക്ഷിച്ച് കടന്നു കളയുന്നവർ ഉണ്ട്. അങ്ങനെ ഉപേക്ഷിക്കപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റും. റഫറൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. എല്ലാവരെയും മെഡിക്കൽ കോളജിലേക്ക് പറഞ്ഞുവിടരുത്. ബെഡ് ഉണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമേ, മെഡിക്കൽ കോളജിലേക്ക് രോഗികളെ റഫർ ചെയ്യാവൂ. സ്വകാര്യ ആശുപത്രികളിൽ നിന്ന് ധാരാളം രോഗികളെ മെഡിക്കൽ കോളജിലേക്ക് എത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Exit mobile version