Site iconSite icon Janayugom Online

രാജ്യത്ത് കൂടുതല്‍ ഒമിക്രോണും ഉപവകഭേദങ്ങളും

omicronomicron

ഇന്ത്യയിലെ കോവിഡ് കേസുകളില്‍ കൂടുതലും ഒമിക്രോണും ഉപവകഭേദങ്ങളുമെന്ന് ഇന്ത്യന്‍ സാര്‍സ് കോവ് 2 ജെനോമിക്സ് കണ്‍സോര്‍ഷ്യം (ഐഎന്‍എസ് എസിഒജി). രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടേയും മരിക്കുന്നവരുടേയും എണ്ണം കുറവാണെന്നും ഐഎന്‍എസ്എസിഒജി അറിയിച്ചു.
എല്ലാ ആഴ്ചയിലും കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രാജ്യത്ത് പുതിയ കോവിഡ് വകഭേദങ്ങളില്ലെന്നും ഐഎന്‍എസ്എസിഒജി അറിയിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയം, ബയോടെക്നോളജി വിഭാഗം, സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് കൗണ്‍സില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) എന്നിവയടങ്ങുന്നതാണ് ഐഎന്‍എസ്എസിഒജി.
സ്പൈക്ക് പ്രോട്ടീനില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങളുണ്ടായത് ബിഎ.2.75ന് ആണ്. ഇതിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
മറ്റു പല അസുഖങ്ങളേയും പോലെ നിശ്ചിത ഇടവേളകളില്‍ ഉണ്ടായേക്കാവുന്ന ഒരു വൈറസ് രോഗബാധയാണ് കോവിഡ് എന്ന് ദേശീയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കോവിഡ് ദൗത്യസേന ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു. രോഗത്തിന്റെ തീവ്രത കുറഞ്ഞതോടെ അലക്ഷ്യമായാണ് എല്ലാവരും പെരുമാറുന്നത്.
കോവിഡ് വൈറസ് എവിടെയും പോയിട്ടില്ല. മാസ്കും സാനിറ്റൈസറും ഒഴിവാക്കാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: More omi­cron and sub-vari­eties in the country

You may like this video also

Exit mobile version