രാജ്യത്ത് പതിനായിരത്തിലധികം കുട്ടികൾ കുടുംബത്തോടൊപ്പം തെരുവിൽ കഴിയുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം.
തെരുവ് സാഹചര്യങ്ങളിൽ 19,546 കുട്ടികളുണ്ടെന്നും ലോക്‌സഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി വനിതാ, ശിശു വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. അതിൽ 10,401 കുട്ടികൾ കുടുംബത്തോടൊപ്പം തെരുവിൽ കഴിയുന്നു, 8,263 കുട്ടികൾ പകൽ തെരുവിൽ കഴിയുകയും രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു. ചിലര്‍ തെരുവിന് സമീപമുള്ള ചേരികളിൽ താമസിക്കുന്നു.
ഒറ്റയ്ക്ക് തെരുവിൽ കഴിയുന്ന 882 കുട്ടികളും രാജ്യത്തുണ്ടെന്ന് വനിതാ ശിശു മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം 2021 ല്‍ റെയിന്‍ബോ ഹോംസ് എന്ന സംഘടന നടത്തിയ സര്‍വേയില്‍ 1.80 കോടി കുട്ടികള്‍ രാജ്യത്തെ തെരുവുകളില്‍ കഴിയുന്നതായി കണ്ടെത്തിയിരുന്നു. ഡല്‍ഹിയില്‍ മാത്രം ഒരുലക്ഷത്തിലധികം കുട്ടികള്‍ തെരുവുകളില്‍ കഴിയുന്നുവെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ നിന്നും ഏറെ കുറഞ്ഞ കണക്കുകളാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരിക്കുന്നത്.
English Summary;More than 10,000 children are on the streets in the country
You may also like this video