Site iconSite icon Janayugom Online

രാജ്യത്ത് 10,000 ത്തിലധികം കുഞ്ഞുങ്ങളും ജീവിക്കുന്നത് തെരുവില്‍; സമ്മതിച്ച് വനിതാ, ശിശു വികസന മന്ത്രി സ്മൃതി ഇറാനി

രാജ്യത്ത് പതിനായിരത്തിലധികം കുട്ടികൾ കുടുംബത്തോടൊപ്പം തെരുവിൽ കഴിയുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം.

കണക്കുകൾ പ്രകാരം, രാജ്യത്ത് തെരുവ് സാഹചര്യങ്ങളിൽ 19,546 കുട്ടികളുണ്ടെന്നും ലോക്‌സഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി വനിതാ, ശിശു വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. അതിൽ 10,401 കുട്ടികൾ കുടുംബത്തോടൊപ്പം തെരുവിൽ കഴിയുന്നു, 8,263 കുട്ടികൾ പകൽ തെരുവിൽ കഴിയുകയും രാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു. ചിലര്‍ തെരുവിന് സമീപമുള്ള ചേരികളിൽ താമസിക്കുന്നു.
ഒറ്റയ്ക്ക് തെരുവിൽ കഴിയുന്ന 882 കുട്ടികളും രാജ്യത്തുണ്ടെന്നും വനിതാ ശിശു മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: More than 10,000 chil­dren live on the streets in the coun­try; Women and Child Devel­op­ment Min­is­ter Smri­ti Irani agreed

You may also like this video 

Exit mobile version