Site iconSite icon Janayugom Online

12ലധികം ഭർത്താക്കന്മാർ; വിവാഹം കഴിഞ്ഞ് സ്വർണവും പണവുമായി മുങ്ങുന്ന 30കാരി പിടിയില്‍

വിവാഹ ശേഷം സ്വർണവും പണവുമായി രക്ഷപ്പെടുന്ന യുവതി അറസ്റ്റിൽ. ജമ്മു കശ്മീരില്‍ ഷഹീൻ അക്തർ(30) എന്ന യുവതിയാണ് അറസ്റ്റിലായത്. പലസ്ഥലങ്ങളിലുള്ള പുരുഷന്മാരെ വിവാഹം കഴിച്ച ശേഷം മെഹർ പണവും സ്വർണ്ണവുമായി മുങ്ങുകയാണ് ചെയ്യുന്നത്. ഒരു ഡസനിലധികം പേർ പറ്റിക്കപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

ജൂലൈ 5ന് ബുദ്ഗാം സ്വദേശി മുഹമ്മദ് അൽത്താഫ് മാർ നൽകിയ പരാതിയിലാണ് യുവതിയുടെ അറസ്റ്റ്. ഒരു ഇടനിലക്കാരനാണ് വധുവിനെ പരിചയപ്പെടുത്തി നൽകിയത്. വിവാഹിതരായി നാല് മാസം ഒരുമിച്ച് താമസിച്ചു. പിന്നീട് പണവും സ്വർണവുമായി ഭാര്യ അപ്രത്യക്ഷയായെന്ന് പരാതിയിൽ നല്‍കുന്നത്. വിശദമായ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞയാഴ്ച രജൗരിയിലെ നൗഷേര ടൗണിൽ വെച്ചാണ് ഷഹീൻ അക്തർ അറസ്റ്റിലായത്.

യുവതി അറസ്റ്റിലായതിന് പിന്നാലെ സമാന പരാതിയുമായി നിരവധി പേർ രംഗത്തെത്തിയതായി പൊലീസ് പറഞ്ഞു. 12 പേരെ സമാനരീതിയിൽ യുവതി പറ്റിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഇരകളുടെ എണ്ണം കൃത്യമായി കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞു

Eng­lish Summary:more than 12 hus­bands; After mar­riage, 30-year-old woman caught div­ing with gold and money

You may also like this video

Exit mobile version