Site icon Janayugom Online

സംസ്ഥാനത്ത് രണ്ടര കോടിയിലധികം: പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നല്‍കി

സംസ്ഥാനത്ത് രണ്ടര കോടിയിലധികം പേർക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിൻ നൽകി. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേർക്ക് (2,50,11,209) ആദ്യ ഡോസും 44.50 ശതമാനം പേർക്ക് (1,18,84,300) രണ്ടാം ഡോസും നൽകി. ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 3,68,95,509 ഡോസ് വാക്‌സിനാണ് ഇതുവരെ നൽകിയത്. കോവിഡ് ബാധിച്ച 10 ലക്ഷത്തോളം പേർക്ക് മൂന്ന് മാസം കഴിഞ്ഞ് വാക്‌സിൻ എടുത്താൽ മതി. ഇനി ഏഴ് ലക്ഷത്തോളം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്.

കോവിഷീൽഡ് വാക്‌സിൻ 84 ദിവസം കഴിഞ്ഞും കോവാക്‌സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കണം.

ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്‌സിൻ എടുത്തു. സ്ത്രീകളാണ് പുരുഷൻമാരേക്കാൾ കൂടുതൽ വാക്‌സിനെടുത്തത്. സ്ത്രീകൾ 1,91,10,142 ഡോസ് വാക്‌സിനും പുരുഷൻമാർ 1,77,76,443 ഡോസ് വാക്‌സിനുമാണെടുത്തത്.

 

Eng­lish Sum­ma­ry: More than 2.5 crore in the state: Peo­ple were giv­en the first dose of vaccine

You may like this video also

Exit mobile version