കഴിഞ്ഞ വര്‍ഷത്തെ മ്യാന്‍മറിലെ സൈനിക അട്ടിമറിയെ തുടര്‍ന്ന് മിസോറാമില്‍ എത്തിയവരുടെ എണ്ണം 22,000ത്തിലെത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ചയില്‍ മാത്രം 8000 അഭയാര്‍ത്ഥികള്‍ എത്തിയതായും സര്‍ക്കാര്‍ രേഖയില്‍ പറയുന്നു.
ജനപ്രതിനിധികളും നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. അഭിയാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നല്‍കാനുള്ള നടപടി ഉടന്‍ ആരംഭിക്കും. ഇതിനുള്ള നടപടി നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്നും മിസോറാം സര്‍ക്കാര്‍ പറഞ്ഞു.
ചെറുവഞ്ചികളില്‍ തിഔ നദി കടന്ന് വനത്തിലൂടെ യാത്ര ചെയ്താണ് അഭയാര്‍ത്ഥികള്‍ സംസ്ഥാനത്ത് എത്തുന്നത്. ഇവരില്‍ കൂടുതലും ചിന്‍ സംസ്ഥാനത്തു നിന്നുള്ളവരാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
english summary;More than 22,000 refugees have arrived in Mizoram following a military coup in Myanmar
you may also like this video;