ഗുജറാത്തില്‍ 900ലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റിയതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഫെബ്രുവരി 18ന് കാലാവധി കഴിയുന്ന ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് നീക്കം. ഒക്ടോബര്‍ 21 വരെ ആയിരുന്നു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള സമയപരിധി നിശ്ചയിച്ചത്. ഇത് അവസാനിച്ചതിന് പിന്നാലെ നടപടി സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് ചീഫ് ജസ്റ്റിസിനും പൊലീസ് ഡിജിപിക്കും ഇലക്ഷന്‍ കമ്മീഷന്‍ കത്തയച്ചിരുന്നു. വ്യാഴാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ഇസിഐ നിര്‍ദേശിച്ചിരിക്കുന്നത്.
ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതികള്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 ലധികം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ എന്നിവരടങ്ങുന്ന കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആറ് മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 51 ഉദ്യോഗസ്ഥരോടും ഇന്ന് നാല് മണിക്ക് മുമ്പായി സ്ഥലം മാറ്റിയ ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.
English summary; More than 900 government officials have been transferred in Gujarat where the elections are coming
You may also like this video;