Site icon Janayugom Online

2000 നോട്ടിന്റെ 97 ശതമാനവും തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

2000 നോട്ടിന്റെ 97 ശതമാനവും തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 10,000 കോടി രൂപ ഇനിയും തിരിച്ചെത്താനുണ്ടെന്ന് ആര്‍ബിഐ ഇന്നലെ അറിയിച്ചു. മേയ് 19നാണ് 2000 നോട്ടുകള്‍ പിന്‍വലിക്കുന്നത്. 3.56 ലക്ഷം കോടിയുടെ 2000 നോട്ടുകളാണ് അന്ന് പ്രചാരത്തിലുണ്ടായിരുന്നത്. ഒക്ടോബര്‍ 31നെ കണക്കനുസരിച്ച് 0.10 ലക്ഷം കോടി മാത്രമാണ് ഇനിയും തിരിച്ചെത്താനുള്ളതെന്ന് ആര്‍ബിഐ സര്‍ക്കുലറിലൂടെ അറിയിച്ചു.

സെപ്റ്റംബര്‍ 30 വരെ 2000ത്തിന്റെ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് ഒക്ടോബര്‍ ഏഴുവരെ നീട്ടി. ഒക്ടോബര്‍ എട്ടുമുതല്‍ ആര്‍ബിഐയുടെ 19 ഓഫീസുകള്‍ വഴി മാത്രമാണ് 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ കഴിയുക. ആര്‍ബിഐ ഓഫീസുകള്‍ക്ക് മുന്നില്‍ 2000 നോട്ടുമാറിയെടുക്കാന്‍ വരുന്നവരുടെ നീണ്ട നിരയാണ്. 1000, 500 നോട്ടുകള്‍ പിന്‍വലിച്ച് 2016 നവംബറിലാണ് 2000 ത്തിന്റെ നോട്ടുകള്‍ ഇന്ത്യയിലവതരിപ്പിച്ചത്.

Eng­lish Sum­ma­ry: More than 97 per­cent of Rs 2,000 notes returned: RBI
You may also like this video

Exit mobile version