Site iconSite icon Janayugom Online

ഉത്തരകൊറിയയില്‍ വെള്ളപ്പൊക്കത്തില്‍ ആയിരത്തിലധികം ആളുകള്‍ മരിച്ച സംഭവം : ഉത്തരവാധികളായ മുപ്പത് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉത്തരവിട്ട് കിംജോങ്

ഉത്തരകൊറിയയിലെ വെള്ളപ്പൊക്കത്തില്‍ ആയിരത്തിലധികം ആളുകള്‍ മരിച്ച സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉത്തരവിട്ട് ഉത്തര കൊറിയന്‍ ഭരണാധികാരി കിംജോങ് ഉന്‍. ജനങ്ങളുടെ മരണം തടയുന്നതില്‍ ഇവര്‍ പരാജയപ്പെട്ടെന്ന്
ചൂണ്ടിക്കാട്ടിയാണ് നടപടി. 30 ഉദ്യോഗസ്ഥരെ വധിക്കാന്‍ കിം തീരുമാനിച്ചതായാണ് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജനങ്ങളുടെ മരണം തടയാൻ ഒരു നടപടിയുമെടുക്കാത്തവർക്ക് തക്കതായ ശിക്ഷയുണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഓഗസ്റ്റ് അവസാനം ഇവരെ വധിച്ചതായും ചില ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉത്തരകൊറിയൻ ആഭ്യന്തരകാര്യങ്ങൾ അതീവരഹസ്യമായതിനാൽ വിശദാംശങ്ങൾ സ്ഥിരീകരിച്ച് ഔദ്യോ​ഗിക അറിയിപ്പുകളൊന്നുമില്ല. എന്നാൽ, പ്രളയത്തിന് പിന്നാലെ സർക്കാർ ഉദ്യോ​ഗസ്ഥരെ കർശനമായി ശിക്ഷിക്കാൻ കിം അധികാരികളോട് ആവശ്യപ്പെട്ടതായി ഉത്തരകൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു.

Exit mobile version