Site icon Janayugom Online

ഒരു ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍; നിരക്ക് ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ

റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് ഒരു ലക്ഷത്തിലധികം ജനങ്ങള്‍ ഉക്രെയ്‍നില്‍ നിന്ന് പലായനം ചെയ്തെന്ന് ഐക്യരാഷ്ട്ര സഭ. യുദ്ധമാരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ 116,000 ത്തോളം ഉക്രെയ്‍ന്‍ പൗരന്‍മാര്‍ അതിര്‍ത്തികളിലേക്ക് പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു. പോളണ്ടിലേക്കും മോള്‍ഡോവയിലേക്കുമാണ് വന്‍തോതിലുള്ള പലായനം നടക്കുന്നത്. വെള്ളിയാഴ്ച മാത്രം 50,000 അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടന്നതായി പോളണ്ട് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. 

90 ശതമാനം അഭയാര്‍ത്ഥികള്‍ക്കും കൃത്യമായ ലക്ഷ്യസ്ഥാനങ്ങളുണ്ടെന്നും ബാക്കിയുള്ളവര്‍ അതിര്‍ത്തിയില്‍ സജ്ജീകരിച്ചിരിക്കുന്ന ക്യാമ്പുകളില്‍ അഭയം തേടിയതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഹംഗറി, റൊമാനിയ , സ്ളോവാക്കിയ, തുടങ്ങിയ രാജ്യങ്ങളിലേക്കും അഭയാര്‍ത്ഥി പ്രവാഹം തുടരുകയാണ്.
അതിര്‍ത്തികള്‍ തുറന്നുകൊടുത്ത് അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്ന സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും യുഎന്‍ പറഞ്ഞു. ഉക്രെയ്‍നില്‍ നിന്നും പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നതിന് മോള്‍ഡോവോ പ്രഡിഡന്റ്n മയ സന്ദുവിന് പ്രത്യേകം നന്ദിയും ഫിലിപ്പോ ഗ്രാന്‍ഡി രേഖപ്പെടുത്തി. 

Eng­lish Summary:More than one lakh refugees; UN warns of ris­ing rates
You may also like this video

Exit mobile version