Site iconSite icon Janayugom Online

സൈബര്‍ പൊലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കും

സംസ്ഥാനത്തെ സൈബര്‍ പൊലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കും. ആകെയുളള 19 സൈബര്‍ പൊലീസ് സ്റ്റേഷനുകളില്‍ ഒരു സ്റ്റേഷനില്‍ പരാമവധി 2 പേരാണുള്ളത്, ഇത് അഞ്ചാക്കും. സാമ്പത്തിക തട്ടിപ്പു കഴിഞ്ഞാല്‍, സ്ത്രീകള്‍ പരാതിക്കാരായുള്ള കേസുകളാണ് ഈ സ്റ്റേഷനുകള്‍ കൂടുതലായി കൈകാര്യം ചെയ്യുന്നത്. എന്നാല്‍ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മിക്ക സംഭവങ്ങളിലും സ്ത്രീകള്‍ പരാതി നല്‍കാന്‍ മടിക്കുന്ന സ്ഥിതിയുണ്ട്.

വനിതാ പൊലീസിന്റെ അഭാവത്തില്‍, ഇത്തരം ദൃശ്യങ്ങള്‍ പുരുഷ പൊലീസുകാര്‍ വീക്ഷിക്കുമെന്നതിനാലാണ് ഇത്. ഇതിനു പരിഹാരമെന്ന നിലയില്‍ കൂടിയാണ് കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ സൈബര്‍ സ്റ്റേഷനുകളുടെ ഭാഗമാക്കുന്നത്. നിലവില്‍ ഒന്നോ, രണ്ടോ വനിതകളുണ്ടെങ്കിലും അധികം പേരെയും മൊഴിയെടുക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

Eng­lish sum­ma­ry; More women offi­cers will be post­ed in cyber police stations

You may also like this video;

Exit mobile version