Site icon Janayugom Online

ആശങ്കയിൽ യുപി; 16 പുതിയ കേസുകൾ, 100 കടന്ന് സിക്ക വൈറസ്

ഉത്തർപ്രദേശിൽ സിക്ക വെെറസ് കേസുകൾ കൂടുന്നു. ബുധനാഴ്ച മാത്രം പുതുതായ് 16 കേസുകൾ കൂടുി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ സിക്ക വെെറസ് കേസുകളുടെ എണ്ണം നൂറു കടന്നു. റിപ്പോർട്ട ചെയ്യ്ത 106 പുതിയ കേസുകളിൽ ഒമ്പത് പുരുഷന്മാരും ഏഴ് സ്ത്രീകളും ഉൾപ്പെടുന്നു. ഇതിൽ ചക്കേരി പ്രദേശത്തെ നിന്നും, അയൽരാജ്യമായ കനൗജ് ജില്ലയിൽ നിന്നുുമുള്ള രണ്ട് ഗർഭിണികളും ഉൾപ്പടുന്നതായ് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരെ അൾട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയമാക്കിയതായും ഡോക്ടർമാർ വ്യക്തമാക്കി.

സിക്ക വെെറസ് സ്ഥിരീകരിച്ചവർക്ക് ഗുരതരമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. എല്ലാവരെയും ഹോം ക്വാറന്റെെനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗത്തിന്റെ വ്യാപനം പരിശോധിക്കുന്നതിനും അതിന്റെ ഉറവിടം കണ്ടെത്തുന്നതിനും, ശുചിത്വ പരിപാടികൾ ഊർജ്ജിതമാക്കുന്നതിനും ആരോഗ്യ സംഘങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വീടുതോറുമുള്ള സാമ്പിളുകൾ ശേഖരിക്കാനും പരിശോധന ഉറപ്പാക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അതികൃതർ കൂട്ടിച്ചേർത്തു. പുതിയതായ് വെെറസ് ബാധ സ്ഥിരീകരിച്ച് 16 രോഗികളും ചക്കേരി പ്രദേശത്തെ ഹർജീന്ദർ നഗർ, പോഖർപൂർ, തിവാരിപൂർ ബാഗിയ, ഖാസി ഖേര എന്നി പ്രദേശ നിവാസികളാണ്.


ഇതുംകൂടി വായിക്കാം;സിക്ക വൈറസ് വര്‍ധിക്കുന്നു: സംസ്ഥാനം ആശങ്കയില്‍


 

അതേസമയം, കാൺപൂരിൽ ആറ് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇരുപത്തിയഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 36 ആയി ഉയർന്നു. കേസുകളിൽ 14 പേർ സ്ത്രീകളാണെന്നും ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) വിശാഖ് ജി അറിയിച്ചു. ആരോഗ്യവകുപ്പ് ഞായറാഴ്ച 586 പേരുടെ രക്തസാമ്പിളുകളുടെ പരിശോധനയിലാണ് 25 പേർക്ക് രോഗം സ്ഥിരീകരിച്ചതെന്നും ഡിഎം അറിയിച്ചു. ഒക്ടോബർ 23 നാണ് കാൺപൂരിൽ ആദ്യ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഐഎഎഫിലെ വാറന്റ് ഓഫീസറിലാണ് വൈറസിന്റെ ആദ്യ കേസ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്.

 


ഇതുകൂടി വായിക്കാം;വീണ്ടും സിക്ക വൈറസ്: ആശങ്കയില്‍ സംസ്ഥാനം


 

നിലവിൽ 3,283 സാമ്പിളുകൾ ശേഖരിച്ച് ലഖ്നൗവിലെ കെജിഎംയുവിലെ വൈറോളജി ലാബിലേക്കും പൂനെയിലെ എൻഐവിയിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പകൽ കാണപ്പെടുന്ന ഈഡിസ് കൊതുകുകളിൽ നിന്നാണ് സിക്ക വൈറസ് വ്യാപിക്കുന്നത്.നേരിയ പനി, ചെങ്കണ്ണ്, പേശികളിലും സന്ധികളിലും വേദന, അസ്വാസ്ഥ്യം, തലവേദന എന്നിവയാണ് സിക്കയുടെ പ്രധാന ലക്ഷണങ്ങള്‍. വർദ്ധിച്ചുവരുന്ന സിക്ക വൈറസ് കേസുകൾ ആശങ്കാജനകമായ സാഹചര്യമാണ് ഉത്തർപ്രദേശിൽ സൃഷ്ടിക്കുന്നത്.
eng­lish summary;more zika cas­es report­ed in up
you may also like this video;

Exit mobile version