Site icon Janayugom Online

ചരിത്രം കുറിച്ച് മൊറോക്കോ; പോര്‍ച്ചുഗലിനെ വീഴ്ത്തി സെമിയില്‍

ലോകകപ്പ് ഫുട്ബോളില്‍ പുതിയ ചരിത്രം കുറിച്ച് മൊറോക്കോ. ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിനെതിരെ ജയത്തോടെ സെമിയില്‍. 42ാം മിനിറ്റില്‍ യൂസഫ് എന്‍ നെസീരിയാണ് മൊറോക്കോയുടെ വിജയഗോള്‍ നേടിയത്.
പന്തടക്കത്തിലും ആക്രമണങ്ങളിലും എതിരാളികളെക്കാള്‍ ഏറെ മുന്നിലായിരുന്നുവെങ്കിലും പോര്‍ച്ചുഗലിന് അവയൊന്നും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. പ്രതിരോധക്കോട്ട കെട്ടിയ മൊറോക്കോ അവസാന നാലില്‍ ഇടംനേടി. ആദ്യമായാണ് ഒരു ആഫ്രിക്കന്‍ രാജ്യം ലോകകപ്പ് സെമിയില്‍ ഇടംനേടുന്നത്.

കഴിഞ്ഞദിവസത്തെപ്പോലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബഞ്ചിലിരുത്തിയാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. കഴിഞ്ഞ കളിയില്‍ ഹാട്രിക് തികച്ച ഗോണ്‍സാലോ റാമോസായിരുന്നു സെന്‍ട്രല്‍ സ്‌ട്രൈക്കര്‍. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ പ്രകടനം പുറത്തെടുക്കാന്‍ റാമോസിന് സാധിച്ചില്ല. രണ്ടാംപകുതിയില്‍ 51-ാം മിനിട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലെത്തിയെങ്കിലും പോര്‍ച്ചുഗലിനെ തോല്‍വിയില്‍ നിന്നും രക്ഷപ്പെടുത്താനായില്ല.
കഴിഞ്ഞദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്റീന ഹോളണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി സെമിഫൈനലില്‍ കടന്നിരുന്നു. അതേസമയം ബ്രസീല്‍ ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയോട് പരാജയപ്പെടുകയായിരുന്നു.

Eng­lish Sum­ma­ry: Moroc­co in the World Cup semi-finals
You may also like this video

Exit mobile version