Site iconSite icon Janayugom Online

എ ഐ ഉപയോഗിച്ച്‌ മോർഫിംഗ്‌;14 വയസ്സുകാരൻ പൊലീസ് പിടിയിൽ

എ ഐ ഉപയോഗിച്ച്‌ മോർഫിംഗ്‌ നടത്തിയതിനെ തുടർന്ന് 14 വയസ്സുകാരൻ പൊലീസ് പിടിയിൽ. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാർത്ഥിയെയാണ് വയനാട് സൈബർ പൊലീസ് പിടികൂടിയത്‌.ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 വയസുകാരൻ സൈബർ പൊലീസിന്റെ വലയിലാകുന്നത്. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ സംഘടിപ്പിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങളുടെ കൂടെ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ്‌ വിദ്യാർത്ഥി പിടിയിലാവുന്നത്‌.വയനാട് സൈബർ പോലീസ് ഇൻസ്‌പെക്ടർ ഷജു ജോസഫിന്റെയും സംഘവുമാണ്‌ കേസ്‌ അന്വേഷിച്ചത്‌. സാമൂഹിക മാധ്യമങ്ങളിൽ നിന്നും, സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമെടുത്ത കൗമാരക്കാരായ പെൺകുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് പൊലീസ് സമർപ്പിക്കും.നിരവധി വിദ്യാർത്ഥിനികളാണ് ഇത്തരത്തിൽ സൈബർ അതിക്രമത്തിന് ഇരയായത്.

വ്യാജ ഫോട്ടോകൾ നിരവധി ഇൻസ്റ്റാഗ്രാം, ടെലിഗ്രാം വ്യാജ അക്കൗണ്ടുകൾ വഴി ഇരയായ പെൺകുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾക്കും അയച്ചു ഭീഷണി പെടുത്തുകയാണ് കൗമാരക്കാരൻ ചെയ്തത്. അന്വേഷണ ഏജൻസികളുടെ പിടിയിൽ പെടാതിരിക്കാൻ വി.പി.എൻ സാങ്കേതിക വിദ്യയും, ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെൺകുട്ടികളുടെ ചിത്രങ്ങൾ നഗ്നശരീരത്തോടൊപ്പം മോർഫ് ചെയ്തു നിർമ്മിച്ചു പ്രചരിപ്പിച്ചത്. ആയിരക്കണക്കിന് ഐ.പി അഡ്രസുകൾ വിശകലനം ചെയ്തും ഗൂഗിൾ, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം കമ്പനികളിൽ നിന്നും ലഭിച്ച ഫേക്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ഉപയോഗിച്ചുമാണ് സൈബർ പോലീസ് വിദ്യാർത്ഥിയിലേക്ക് എത്തിയത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ ജോയ്സ് ജോൺ, എസ്.സി.പി.ഓ കെ.എ. സലാം, സി.പി.ഓമാരായ രഞ്ജിത്ത്, സി. വിനീഷ എന്നിവരും ഉണ്ടായിരുന്നു.

Eng­lish sum­ma­ry; Mor­ph­ing with AI; 14-year-old boy in police custody

you may also like this video;

Exit mobile version