Site iconSite icon Janayugom Online

ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്; ആദ്യദിനം 10 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ ആദ്യദിവസമായ ഇന്ന് 10 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരത്താണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമടക്കം നാല് പേരാണ് പത്രിക നല്‍കിയത്.

കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഓരോരുത്തരും പാലക്കാട്, മലപ്പുറം ജില്ലകളില്‍ രണ്ടു പേര്‍ വീതവും പത്രികകള്‍ സമര്‍പ്പിച്ചു. 21ന് ഉച്ചയ്ക്ക് മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം. വരണാധികാരിക്കോ ഉപവരണാധികാരിക്കോ ആണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം. 22ന് സൂക്ഷ്മപരിശോധന നടക്കും. 24 വരെ പത്രിക പിൻവലിക്കാം.

Exit mobile version