Site iconSite icon Janayugom Online

ഇരിങ്ങാലക്കുടയില്‍ അമ്മയും മകളും മ രിച്ച നിലയില്‍

ഇരിങ്ങാലക്കുട പടിയൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ ചോറ്റാനിക്കര സ്വദേശി പ്രേംകുമാറിന്റെ ഭാര്യ മണി(74), മകള്‍ രേഖ(43) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടകവീട്ടില്‍ വച്ചായിരുന്നു സംഭവം.

രണ്ട് ദിവസമായി അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ മൂത്തമകള്‍ സിന്ധു വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പുറകിലത്തെ വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ഇരിങ്ങാലക്കുട ബോയ്സ് സ്‌കൂളിലെ ജീവനക്കാരിയാണ് സിന്ധു.

കാട്ടൂര്‍ സി ഐ ഇ ആര്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ അഞ്ച് മാസമായി മണിയും മകളും ഇവിടെ വാടകയ്ക്ക് താമസിച്ച് വരികയാണ്. മണി ഇരിങ്ങാലക്കുടയില്‍ വീട്ടുജോലിക്കായിരുന്നു പോയിരുന്നു. സ്മിത എന്ന പേരില്‍ ഇവര്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. മൃതദ്ദേഹങ്ങള്‍ അഴുകിയ നിലയിലാണ്.

Exit mobile version