Site icon Janayugom Online

വീട്ടില്‍ വിഷവാതകം നിറച്ച്‌ അമ്മയും പെണ്‍മക്കളും ജീവനൊടുക്കി

ഫ്ളാറ്റില്‍ വിഷവാതകം നിറച്ച്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. തെക്കന്‍ ഡല്‍ഹിയില്‍ വസന്ത് വിഹാറിലുള്ള വസന്ത് അപാര്‍ട്ട്മെന്റിലാണ് സംഭവം. മഞ്ജു ശ്രീവാസ്തവ, മക്കളായ അന്‍ഷിക, അങ്കു എന്നിവരാണ് മരിച്ചത്.

വീട് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്നും വിളിച്ചിട്ട് വാതില്‍ തുറക്കുന്നില്ലെന്നുമായിരുന്നു റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പൊലീസിന് വിവരം നല്‍കിയത്. പൊലീസ് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു.

തുടര്‍ന്ന് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ നിന്നും അമ്മയുടെയും പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വിഷവാതകം ശ്വസിച്ച് ശ്വാസംമുട്ടിയാണ് മൂന്നുപേരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

മഞ്ജുവിന്റെ ഭര്‍ത്താവ് കഴിഞ്ഞവര്‍ഷം കോവിഡ് വന്ന് മരിച്ചിരുന്നു. ഇതിന് പിന്നാലെ കുടുംബം കടുത്ത വിഷാദത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. പൊലീസ് മുറിയില്‍ കയറുമ്പോള്‍ ഫ്‌ളാറ്റിന്റെ വാതിലുകളും ജനലുകളും അലുമിനിയം ഷീറ്റ് കൊണ്ട് മറച്ചനിലയിലായിരുന്നു.

പുക ഫ്‌ളാറ്റിന് പുറത്തേയ്ക്ക് പോകാത്ത വിധമാണ് ക്രമീകരിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ആത്മഹത്യയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന വസ്തുക്കള്‍ വാങ്ങിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

പാചകവാതക സിലിണ്ടര്‍ തുറന്നിട്ട നിലയിലായിരുന്നു. കല്‍ക്കരി കത്തിച്ചതില്‍ നിന്നും പുക ഉയരുന്നുണ്ടായിരുന്നു. ഫ്‌ളാറ്റില്‍ കയറുന്നവര്‍ തീപ്പെട്ടി കത്തിക്കരുത് തുടങ്ങിയ മുന്നറിയിപ്പുകളും ആത്മഹത്യാ കുറിപ്പിലുണ്ട്.

‘ഫ്‌ളാറ്റില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് വര്‍ധിച്ചാല്‍ തീപിടിക്കാന്‍ സാധ്യതയുണ്ട്. മുറികളും ജനലുകളും തുറന്നിട്ട് വായു പുറത്തേയ്ക്ക് പോകാന്‍ അനുവദിക്കണം. ഒരിക്കലും തീപ്പെട്ടി കത്തിക്കരുത്. മുറി മുഴുവന്‍ വിഷവാതകമാണ്. കര്‍ട്ടന്‍ മാറ്റുമ്പോഴും ശ്രദ്ധിക്കണം. വിഷവാതകം ശ്വസിക്കരുത്’ എന്നും ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

Eng­lish summary;Mother and daugh­ter sui­cide in delhi

You may also like this video;

Exit mobile version