Site iconSite icon Janayugom Online

കുഞ്ഞിനെ മടിയിലിരുത്തി ഇ‑റിക്ഷ ഓടിക്കുന്ന അമ്മ: വൈറലായ വീഡിയോ കാണാം

അമ്മമാര്‍ അവരുടെ കുട്ടികള്‍ക്ക് സന്തോഷം നല്‍കാന്‍ എന്തും ചെയ്യും. ഇന്‍സ്റ്റാഗ്രാമില്‍ വൈറലായ ഒരു വീഡിയോയില്‍ തന്റെ പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി ഇ‑റിക്ഷ ഓടിക്കുന്ന ഒരു അമ്മയെ കാണാം. ജനപ്രിയ ഇന്‍സ്റ്റാഗ്രാം താരം ഭയാനി യാണ് വീഡിയോ പങ്കുവെച്ചത്.

യുവതി യാത്രക്കാരുമായി ഇടപഴകുന്നത് ക്ലിപ്പില്‍ കാണിക്കുന്നു. അതിനുശേഷം അവള്‍ ഇ‑റിക്ഷയില്‍ രണ്ട് സ്ത്രീകളുമായി യാത്ര ചെയ്യുന്നത് കാണാം. കുഞ്ഞിനെ മടിയില്‍ പിടിച്ച് അമ്മ അനായാസമായി റിക്ഷ ഓടിക്കുന്നു. ഒരു വഴിയാത്രക്കാരന്‍ പകര്‍ത്തിയതാണ് വീഡിയോ.

വീഡിയോ സമൂഹമാധ്യമം ഏറ്റെടുത്തു കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ച വീഡിയില്‍ യുവതി വാഹനത്തിലിരുന്നു ഉപഭോക്താക്കളുമായി വിലപേശുന്നത് കാണാം. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം, കുട്ടിയെ ശ്രദ്ധാപൂര്‍വ്വം മടിയില്‍ കിടത്തി, സ്ത്രീ സംഭവസ്ഥലത്ത് നിന്ന് വണ്ടിയുമായി മുന്നോട്ടുപോകുന്നു.

eng­lish sum­ma­ry; Moth­er dri­ves e‑rickshaw with baby on lap: Watch viral video
you may also like this video;

Exit mobile version