തിരുവനന്തപുരത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടി മരിച്ചു. അഭിദേവ്(4) ആണ് മരിച്ചത്. ആറ്റിങ്ങൽ മാമത്താണ് നാല് വയസുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടിയത്. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് രേവതിയിൽ രമ്യ(30)ആണ് കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ചത്.
രമ്യയെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെയാണ് വീട്ടിലെ 50 അടിയോളം താഴഴ്ചയുള്ള കിണറ്റിൽ യുവതി കുഞ്ഞുമായി ചാടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രണ്ടുപേരെയും പുറത്തെടുത്തു. തുടർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തു മ്പോഴേക്കുംഅഭിദേവ് മരിച്ചിരുന്നു . ഭർത്താവ് രാജേഷിനെ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
English Summary: Mother jumps into well with baby in Thiruvananthapuram
You may also like this video