Site iconSite icon Janayugom Online

അമ്മപ്പുലി ഇന്നും എത്തിയില്ല; കുഞ്ഞിനെ ഡിഎഫ്ഒ ഓഫിസിലേക്ക് മാറ്റി

പാലക്കാട് ഉമ്മനിയില്‍ വനംവകുപ്പ് പുലിയെ പിടികൂടാന്‍ ഒരുക്കിയ കൂട്ടില്‍ ഇന്നലെ രാത്രിയും അമ്മപുലി എത്തിയില്ല. ഇതോടെ കൂട്ടില്‍ വച്ച പുലിക്കുഞ്ഞിനെ ഡിഎഫ്ഒ ഓഫീസിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി മറ്റൊരു പുലി കുഞ്ഞിനെ തള്ളപ്പുലി കൊണ്ടുപോയിരുന്നു. ഇന്നലെ രാത്രി മറ്റൊരു പുലികുഞ്ഞിനെയും കൂട്ടില്‍ വെച്ചു. പുലിയെ തിരികെ എത്തിക്കാന്‍ കൂട്ടില്‍ കുഞ്ഞിനെ വച്ചത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് കൂട്ടില്‍ കുടുങ്ങാതെ പുലി കുഞ്ഞിനെ കൊണ്ടുപോയത്. 

കൂടിനകത്തുണ്ടായിരുന്ന ഹാര്‍ഡ് ബോര്‍ഡ് പുറത്തേക്ക് വലിച്ചിട്ട് അമ്മപ്പുലി കുഞ്ഞിനെ എടുത്തത്. അതേസമയം പുലിയെ പിടികൂടാത്തതില്‍ ആശങ്കയിലാണ് നാട്ടുകാര്‍. പാലക്കാട് ഉമ്മിനിയിലാണ് പുലിയുടെ എത്തിയത്. ക്യാമറ ട്രാപ്പ് ഉപയോഗിച്ച് സ്ഥലത്ത് നിരീക്ഷണം നടക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം രാത്രിയും മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഞായറാഴ്ച ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്നാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്. പത്ത് ദിവസം മാത്രമായിരുന്നു പുലിക്കുട്ടികളുടെ പ്രായം.

ENGLISH SUMMARY:mother leop­ard has not yet arrived; The baby was trans­ferred to the DFO office
You may also like this video

Exit mobile version