Site iconSite icon Janayugom Online

എഎംഎംഎ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം കനക്കുന്നു; ജഗദീഷും ശ്വേത മേനോനും നാമനിർദേശ പത്രിക സമർപ്പിച്ചു

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ മത്സരത്തിന് കളമൊരുങ്ങുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടൻ ജഗദീഷും നടി ശ്വേതാ മേനോനും നാമനിർദേശ പത്രിക സമർപ്പിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസനും പത്രിക നൽകി. ജോയ് മാത്യു, രവീന്ദ്രൻ, ജയൻ ചേർത്തല, അനന്യ, സരയു, ലക്ഷ്മി പ്രിയ, അഞ്ജലി നായർ തുടങ്ങിയ നിരവധി താരങ്ങളും വിവിധ സ്ഥാനങ്ങളിലേക്ക് പത്രികകൾ സമർപ്പിച്ചിട്ടുണ്ട്.എഎംഎംഎ ഓഫീസിൽ നിന്ന് നൂറിലേറെ പേരാണ് ഫോം കൈപ്പറ്റിയത്. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വൈകുന്നേരം 5.30ന് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും.

Exit mobile version